യാത്രകൾ പലവിധം ചിലർ ഉല്ലാസത്തിന് വേണ്ടിയും മറ്റു ചിലർ ജീവനോപാധിക്ക് വേറൊരു കൂട്ടർ അറിവ് തേടിയും മറ്റുമായി അങ്ങനെയങ്ങനെ പല വിധത്തിലുള്ള യാത...

വയനാട്ടിലെ ആദിവാസികൾക്കടുത്തേക്ക് മരുന്ന് തേടി ഒരു യാത്ര

യാത്രകൾ പലവിധം ചിലർ ഉല്ലാസത്തിന് വേണ്ടിയും മറ്റു ചിലർ ജീവനോപാധിക്ക് വേറൊരു കൂട്ടർ അറിവ് തേടിയും മറ്റുമായി അങ്ങനെയങ്ങനെ പല വിധത്തിലുള്ള യാത്രകൾ

പക്ഷേ ഞങ്ങൾ പോയത് മരുന്ന് തേടിയുള്ള യാത്രയായിരുന്നു. വയനാട്ടിലെ ആദിവാസികൾക്കടുത്തേക്ക്

കാട്ടിക്കുളം വയനാടിന്റെ അതിർത്തി ഗ്രാമം.

ഒരു പക്ഷേ കുടകിലേക്ക് പോകുന്ന ഇഞ്ചി കൃഷിക്കാരോ തിരുനെല്ലി ക്ഷേത്രത്തിൽ പോകുന്ന ഭക്തരോ കുട്ടയിലോ ബാവലിയിലോ നാഗർ ഹോളയിലേക്ക്പോകുന്ന സഞ്ചാരികളോ അറിയാത്ത കാട്ടിക്കുളത്തെ രണ്ട് വൈദ്യൻമാർ കേളു വൈദ്യനും, അച്ചപ്പൻ വൈദ്യനും.


അവരെ കാണാനായിരുന്നു ഞങ്ങൾ വെളുപ്പിനേ പുറപ്പെട്ടത്.

അഞ്ചര മണിയായപ്പോഴേക്കും അനീഷ് വീടിന്റെ പടിക്കൽ എത്തി വീട്ടിലേക്ക് കയറിയിരുന്ന് മക്കളോട് വിശേഷം ചോദിക്കുന്നതിനിടെ ഭാര്യ നാല് മണിക്ക് എഴുന്നേറ്റ് തയ്യാറാക്കിയ നൈസ്പത്തിരിയും കോഴിക്കറിയും ടേബിളിൽ നിരത്തി.

അത്ഭുതപൂർവ്വം അനീഷ് എന്നേയും ഭാര്യയേയും ഒന്ന് നോക്കി ഇത്ര രാവിലേ തന്നെ ഇതെല്ലാം റെഡിയായോ എന്ന മട്ടിൽ അതെല്ലാം കഴിച്ച് ഇറങ്ങാൻ നേരം സ്നേഹനിധിയായ എന്റെ ഭാര്യ ഒരു പൊതിയും കൂടെ കയ്യിൽ തന്നു എനിക്ക് കാര്യം മനസ്സിലായി അനീഷിന് ഒന്നും മനസ്സിലായുമില്ല കാർ സ്റ്റാർട്ട് ചെയ്ത് വളരെ വേഗത്തിൽ തന്നെ ഞങ്ങൾ യാത്ര തുടർന്നു ഏകദേശം ഒരു മണിയോടെ ഞങ്ങൾ കൽപ്പറ്റയിൽ എത്തിച്ചേർന്നു.

ഒരു നല്ല ഹോട്ടൽ നോക്കിക്കോണം എന്ന് ഇടക്കിടെ അനീഷ് പറയുന്നുണ്ടായിരുന്നു ഞാനതൊന്നും മൈൻഡ് ചെയ്തില്ല വണ്ടി അവിടെയൊന്നും നിർത്താതെ മാനന്തവാടി ലക്ഷ്യമാക്കി പാഞ്ഞു. ഏകദേശം സ്ഥലം അടുത്തപ്പോൾ ആളൊഴിഞ്ഞ പ്രദേശത്ത് വണ്ടി ഞാൻ സൈഡാക്കി. പുള്ളിയുടെ മുഖത്ത് വിശപ്പിന്റെ കാഠിന്യം മൂലം ഒരു നീരസം പ്രകടമായിരുന്നു .കുറേ നേരമായി എന്നിൽ തോന്നിക്കുന്നുണ്ടായ ശങ്ക മാറ്റിയതിന് ശേഷം ബാഗിൽ നിന്ന് രാവിലെ ഭാര്യ തന്ന പൊതിയെടുത്തു അതിൽ നിന്നൊരെണ്ണം മുപ്പിലാന് കൊടുത്തപ്പോൾ ആ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

നല്ല മണമായിരുന്നു പൊതിയിൽ നിന്ന് വന്ന് കൊണ്ടിരുന്നത് തുറന്ന് നോക്കിയപ്പോൾ ഇലയിൽ പൊതിഞ്ഞ ചോറിൽ നല്ല പുഴ മീൻ വറുത്തതും ഉള്ളിയും മുളകും ചതച്ച് വറുത്ത ചമ്മന്തിയും കൂടെ ഒരു തോരനും. ഇതെല്ലാം ആർത്തിയോടെ ഞങ്ങൾ അകത്താക്കി കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം വീണ്ടും യാത്ര തുടങ്ങി.

വഴിയരികിലെ മൈൽ കുറ്റിയിൽ നിന്ന് മനസിലാക്കി ഞങ്ങൾ എത്തേണ്ട സ്ഥലത്തിന് ഇനി 14 കിലോമീറ്റർ കൂടിയേ ഉള്ളൂ എന്ന്. ഏകദേശം അര മണിക്കൂറിനുള്ളിൽ ഞങ്ങൾ കാട്ടിക്കുളത്തെത്തി അവിടെ ഞങ്ങളെ പ്രതീക്ഷിച്ച് സുഹൃത്തായ സജീവൻ നിൽക്കുന്നുണ്ടായിരുന്നു. അൽപ്പനേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിന് ശേഷം ഞങ്ങൾ അവിടുന്ന് വൈദ്യനെ കാണുന്നതിനായി പോയി ഏകദേശം കാട്ടിക്കുളത്ത് നിന്ന് 2 കിലോമീറ്ററോളം പോകണം വൈദ്യന്റെ ചികിൽസാലയത്തിലേക്ക്. അടുക്കും തോറും റോഡരുകിൽ നിരവധി വാഹനങ്ങൾ ചെറിയ വഴിയിലൂടെ വളരെ കഷ്ടപ്പെട്ട് ഞങ്ങൾ അവിടെ എത്തി. അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു അവിടുത്തെ ജനക്കൂട്ടം ഇത് കണ്ട് അന്തം വിട്ട് നിന്ന ഞങ്ങളോട് സജീവൻ പറഞ്ഞു പേടിക്കേണ്ട നമുക്ക് അര മണിക്കൂറിനുള്ളിൽ വൈദ്യനെ കാണാമെന്ന്. ഞങ്ങളെ അവിടെ നിർത്തിക്കൊണ്ട് മൂപ്പർ ഷെഡ്ഡിനുള്ളിലേക്ക് പോയി.

മൊത്തത്തിൽ ഞങ്ങളൊന്ന് വീക്ഷിച്ചു തമിഴനും തെലുങ്കനും മറാഠിയും ഒരു വിധം എല്ലാ സംസ്ഥാനക്കാരനുമുണ്ട് അവിടെ. പലരോടായി ഞങ്ങൾ വിശേഷങ്ങൾ അന്വേഷിച്ചു അപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി ചലനശേഷി നഷ്ടപ്പെട്ടവരും പക്ഷാഘാതം വന്ന് ഒരു വശം തളർന്നവരും സോറിയാസീസുകാരനും ഷുഗറുകാരനും അങ്ങനെയങ്ങനെ നിരവധി രോഗമുള്ളവർ. ചിലരാകട്ടെ ഒരു വർഷത്തോളമായി അവിടെ താമസിച്ച് ചികിത്സിക്കുന്നവർ ചിലർ ആറുമാസം ഇവരൊക്കെ നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ ചികിത്സ തേടുന്നവരാണ് നടക്കാൻ കഴിയാതെ കട്ടിലിൽ തന്നെ കഴിഞ്ഞ ഇവരൊക്കെ. ഇപ്പോൾ പരസഹായം കൂടാതെയാണ് നടക്കുന്നതെന്ന് നമ്മോട് പറയുമ്പോൾ അവരുടെ മുഖങ്ങളിൽ കണ്ട ഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പല പല ഹോസ്പിറ്റലുകളിൽ നിന്നും തള്ളപ്പെട്ട് ഒടുവിൽ ഇവിടെ എത്തപ്പെട്ടവർ. ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു പോക്കിനേക്കുറിച്ചായിരുന്നു അധികം പേരും സംസാരിച്ചത്.

വേഗം വാ നമുക്കിപ്പോൾ കാണാം വൈദ്യരെ എന്ന് പറഞ്ഞ് കൊണ്ട് സജീവൻ എത്തി അവർ തമ്മിൽ സുഹൃത്തുക്കളായത് കൊണ്ടും ശാഖാ പ്രവർത്തകരുമായത് കൊണ്ടാണ് ഇങ്ങനെയൊരവസരം കിട്ടിയത് (നേർവഴിയിലൂടെ അല്ല കാണാനുള്ള അവസരം ലഭിച്ചതെന്നറിയാമായിരുന്നെങ്കിലും സ്വാർത്ഥ താൽപര്യക്കാരാണല്ലോ നമ്മൾ മലയാളികൾ) വൈദ്യരുടെ മുറിയിൽ കയറി മുറിയെന്ന് പറയാനില്ല ഒരു കുടുസ്സ്. വൈദ്യർ രോഗി എന്ന് പറയുന്ന അനീഷിന്റെ നാഡിപിടിച്ച് നോക്കിയതിന് ശേഷം പറഞ്ഞു നിങ്ങളുടെ ഡിസ്ക്കിന് കുഴപ്പമുണ്ടെന്നും കാൽസ്യത്തിന്റെ കുറവ് ധാരാളം ഉണ്ടെന്നും. ആരുടേയും മുമ്പിൽ നട്ടെല്ല് വളക്കില്ല എന്ന് വാശി പിടിച്ചിരുന്ന അനീഷിന്റെ നട്ടെല്ലിന് വളവ് സംഭവിച്ചുകൊണ്ടിരിക്കയാണെന്നും പറഞ്ഞു തന്റെ കയ്യിലിരിക്കുന്ന MRI റിപ്പോർട്ടിലും ഇത് നേരത്തെ മനസ്സിലാക്കിയിരുന്ന അനീഷ് അൽഭുതപൂർവ്വം ഞങ്ങളെ നോക്കി. ഒടുവിൽ വൈദ്യൻ രണ്ട് മാസത്തെ കിടപ്പ് ചികിൽസയാണ് വിധിച്ചത് ജോലിയിൽ ലീവ് ബുദ്ധിമുട്ടായത് കൊണ്ട് ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ചികിൽസക്കായ് വരാമെന്ന് പറഞ്ഞു വൈദ്യ നോട് യാത്ര പറഞ്ഞു.

ഇവിടുത്തെ പ്രത്യേകതകൾ


ഫീസില്ല പകരം ദക്ഷിണ അവനവന്റെ കഴിവനുസരിച്ച് 10, 50, 100 എന്നിങ്ങനെ മുകളിലോട്ട് കൊടുത്തില്ലേലും കുഴപ്പമില്ല നമുക്ക് അരച്ച് പരട്ടേണ്ട മരുന്നുകൾ നാം തന്നെ അരച്ച് കൊണ്ട് വരണം. കിഴി കുത്തുന്നതിനാവശ്യമായ എണ്ണ നാം കൊണ്ട് വരണം. ഇതെല്ലാം പരിസരങ്ങളിൽ ലഭ്യമാണ്.

തിരുമ്മുന്നിടങ്ങളിലും കിഴിവെക്കുന്നിടങ്ങളിലും ദക്ഷിണ തന്നെയാണ് രീതി കൊടുത്താലും കൊടുത്തില്ലേലും കുഴപ്പമില്ലഎല്ലാവർക്കും തുല്യനീതി ലഭിക്കും ഇത് ഒരു ട്രസ്റ്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് സേവനമാണ് അവരുടെലക്ഷ്യവും.

അവിടെ വച്ച് പരിചയപ്പെട്ടവരോടൊക്കെ യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.

പിന്നീട് ഞങ്ങൾ കർണ്ണാടത്തിലെ സോ ഗള്ളിയിയിലുള്ള സജീവന്റെ ഇഞ്ചി കൃഷി തോട്ടങ്ങൾ കാണാനായി പോയി. ബാവലി ബൈരക്കുപ്പ നാഗർഹോളെ രാജീവ് ഗാന്ധി നാഷണൽ പാർക്ക് വഴി. പോകുന്നിടങ്ങളിൽ നിറയെ മാനുകളെയാണ് വഴിയിലെങ്ങും കാണാൻ കഴിഞ്ഞത് കുറച്ച് ദൂരംപോയപ്പോൾ അതാ വരുന്നു ഒരു കൂട്ടം കാട്ടികൾ ഒറ്റയും തെറ്റയുമായി മുൻപ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാ ഇങ്ങനെയൊരു കാഴ്ച. അവരങ്ങനെ വരിവരിയായ് ഞങ്ങളുടെ കാറിനു മുമ്പിലൂടെ റോഡ് ക്രോസ് ചെയ്ത് പുഴയുടെ തീരത്തേക്ക് പോയി കുറേ സമയം അത് നോക്കി നിന്നു. ഞങ്ങൾ വീണ്ടും മുന്നോട്ട് മയിലുകളും മാനുകളും നിറയെ ഒരു വളവ് തിരിഞ്ഞപ്പോൾ അതാറോഡരുകിൽ ഒരു ആനക്കൂട്ടം. വളരെ സൗമ്യമായി പുല്ല് തിന്നുകയാണവർ ഞങ്ങൾ തൊട്ടരികിൽ നിന്നിട്ടും ഒരു മൈൻഡും ചെയ്തില്ല കുറച്ചധികം നേരം ഞങ്ങളവിടെ നിന്നു ഇഞ്ചിത്തോട്ടം കണ്ട് 6 മണിക്ക് മുമ്പേ തിരികേ വരാനുള്ളത് കൊണ്ട് മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും ഞങ്ങൾ പോയി നേരെ ഇഞ്ചി തോട്ടത്തിലേക്ക്.

കാട് കടന്ന് ഗ്രാമത്തിലേക്കെത്തിയപ്പോൾ വഴിയരികിൽ നിറയെ ഇഞ്ചിത്തോട്ടങ്ങൾ ഒടുവിൽ നമുക്ക് പോകേണ്ട തോട്ടവും എത്തി കണ്ണെത്താ ദൂരത്തോളം ഇടം ഇഞ്ചിപ്പാടം കുറേ സമയം അവിടെ ചിലവഴിച്ച് ഇഞ്ചി കൃഷിയെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം അവിടെ നിന്നും തിരിച്ചു കാട്ടിക്കുളത്തേക്ക്. അവിടെ എത്തിയതിന് ശേഷം സജീവൻ പറഞ്ഞു തോൽപ്പടി വഴി കുട്ടയ്ക്ക് പോയാൽ നിറയെ ആനകളെ കാണാൻ പറ്റുമെന്ന് തിരിച്ചു വണ്ടി കുട്ട വഴി. എന്തോ ഭാഗ്യമോ നിർഭാഗ്യമോ ഒന്നിനേയും കാണാൻ സാധിച്ചില്ല ഒടുവിൽ തിരികെ കാട്ടിക്കുളത്ത് നേരത്തെ ബുക്ക് ചെയ്തിരുന്ന റൂമിലേക്ക്.

കുളിയും ഭക്ഷണവും കഴിഞ്ഞ് രാവിലെ മുതൽ ഫോണിൽ നിറത്തിരുന്ന മെസേജുകൾ നോക്കിയിരുന്ന് പതിനൊന്ന് മണിയായി കിടക്കാൻ. എപ്പോഴോ ഉറങ്ങി അലാറം വെച്ചത് കൊണ്ട് രാവിലെ 6 ന് തന്നെ എഴുന്നേറ്റു പ്രാഥമിക കർമ്മങ്ങളെല്ലാം കഴിഞ്ഞ് വണ്ടി നേരെ തിരുനെല്ലി അമ്പലത്തിലേക്ക് അവിടുത്തെ കർമ്മങ്ങളെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ തെറ്റ് റോഡിലുള്ള പ്രശസ്തമായ കുട്ടേട്ടന്റെ ഉണ്ണിയപ്പം വാങ്ങാനായി വണ്ടി നിർത്തി ധാരാളം ആളുകളുണ്ടായിരുന്നു അവിടെ ഉണ്ണിയപ്പം വാങ്ങാൻ അധികം താമസിയാതെ ഞങ്ങൾക്കും കിട്ടി ഉണ്ണിയപ്പം. അതും കഴിച്ച് മനസ്സ് നിറയെ സന്തോഷത്തോടെ ഞങ്ങൾ യാത്രയായി നേരെ കൊച്ചിയിലേക്ക്.....

Written and shared by: Shameer Ali

Kattikkulam is a small town near Mananthavady in Wayanad district, Kerala, India. Kattikkulam is located on the Mysore road from Mananthavady. Being a border town, it has many checkposts and forest offices.

Pakshi Pathalam is a trekking site some seven kilometers from Thirunelli temple near Kattikkkulam. There is an ancient cave on the hillock with plenty of birds

Bavali bridge separates Kerala state from Karnataka state on the Mysore road from Kattikkuam. There two separate Bavali villages on either side of the bridge. Two government checkposts are also situataed here. The Bavali Sunni Dargah is a popular pilgrimage center and an annual festival called Uroos is conducted here.

Kattikkulam can be accessed from Mananthavady or Kalpetta. The Periya ghat road connects Mananthavady to Kannur and Thalassery. The Thamarassery mountain road connects Calicut with Kalpetta. The Kuttiady mountain road connects Vatakara with Kalpetta and Mananthavady. The Palchuram mountain road connects Kannur and Iritty with Mananthavady. The road from Nilambur to Ooty is also connected to Wayanad through the village of Meppadi. 
Source: Wiki

Image Gallary - Kattikkulam:


























0 comments: