Latest Releases

August 21, 2017

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

കാഴ്ചയുടെ സ്വര്‍ഗ്ഗം തേടുന്നവര്‍ ഊട്ടിയും കൂനൂരുമൊക്കെ മാറ്റിവെയ്ക്കും, കോട്ടയം ജില്ലയിലുള്ള ഇലവീഴാപൂഞ്ചിറ ഒന്നു കണ്ടാല്‍.


സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയെന്ന ഭൂമിയിലെ സ്വര്‍ഗ്ഗം. ഒരു തവണ ആ ഒരു മനോഹാരിത നേരിലറിഞ്ഞവര്‍ക്ക് ഒരിക്കലും മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയുന്ന ചിത്രമല്ല ഇലവീഴാപൂഞ്ചിറയിലേത് എന്നത് അനുഭവ സാക്ഷ്യവും.

കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ഈ ഇലവീഴാപൂഞ്ചിറ. സഞ്ചാരികള്‍ ആഗ്രഹിക്കുന്ന പോലെ ഏറ്റവും സ്വസ്ഥമായ അന്തരീക്ഷമുള്ള തിരക്കുകളില്ലാത്ത ഒരു ഹില്‍ സ്റ്റേഷനാണ് ഇത്.മഞ്ഞു പെയ്തു തുടങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഊട്ടിയും കൂനൂരും പൂഞ്ചിറയ്ക്കു മുന്നില്‍ നിന്നും മാറിനില്‍ക്കും. കുറ്റിക്കാടുകളും പുല്‍മേടുകയും ഇടയ്ക്കിടയ്ക്ക് നൂല്‍മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ്സ് കീഴടക്കും.

സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമിയായ തമിഴ്‌നാട്ടിലെ കൂനൂരിനോട് ഏതുരീതിയിലും താരതമ്യപ്പെടുത്താവുന്ന ഒരിടം കൂടിയാണ് ഇവിടം. എന്നാല്‍ കൂനൂര്‍ പോലെ പരന്നല്ല പൂഞ്ചിറയുടെ ഭൂമിശാസ്ത്രം. 1000 ഹെക്ടര്‍ വിസ്തൃതിയില്‍ വിരാജിക്കുന്ന പൂഞ്ചിറയിലെ നാലു മലകളാല്‍ ചുറ്റപ്പെട്ട താഴ്‌വരയില്‍ വര്‍ഷകാലത്ത് ജലം നിറയുമ്പോള്‍ ഒരു വലിയ തടാകം രൂപപ്പെടുന്ന അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്ചകൂടി ഇവിടെ കാണാനാകും.

മുമ്പ് പല തവണ ഇലവീഴാപൂഞ്ചിറ പോയിട്ടുണ്ടെങ്കിലും, ഇലവീഴാപൂഞ്ചിറ ഇത്ര അത്ഭുതായി തോന്നിത് ഇതാദ്യാ... ഒരു പക്ഷേ ഞങ്ങൾ പോയ സമയത്തിന്റേതാവാം...

മിനിയാന്ന് ഇടയത്താഴവും സുബഹി നമസ്കാരവും കഴിഞ്ഞ് കട്ടിലിൽ മലർന്ന് കിടന്നപ്പൊ ഒരു ഉൾവിളി, ഇലവീഴാപൂഞ്ചിറ പോകാൻ!!!

ഇത് പോലത്തെ ചെറിയ ഭ്രാന്തുള്ള Jaseem-നെ വിളിച്ചു,അവൻ ഓൾ റെഡി!
6:30 ആയപ്പൊ ഓൻ വീട്ടിനു മുന്നിൽ, 100 രൂപയ്ക്ക് പെട്രോൾ അടിച്ച് നേരേ ലക്ഷ്യ സ്ഥാനത്തേക്ക്...
കാഞ്ഞിരം കവല തിരിഞ്ഞതും, എന്റെ സാറേ.... ചുറ്റുമുള്ളതൊന്നും കാണാൻ കയിഞ്ഞില്ല! ബല്ലാത്ത കോട!!

6 കിലോമീറ്റർ ഓഫ് റോഡിംഗും കൊടും വളവും കുത്തനെയുള്ള കയറ്റവും പുഷ്പം പോലെ താണ്ടി Yamaha Fz,7:45 ഓടെ ഞങ്ങളെ മുകളിലെത്തിച്ചു..

വഴിപോലും കാണത്തില്ല, നല്ല കിടിലൻ തണുപ്പ്! കൂടെ ഇളം തെന്നലും! 

ഇടക്കിടക്ക് വരുന്ന മന്ദമാരുതൻ കോടയെ ഒരു മൂലയിലേക്ക്‌ കൊണ്ടോവുമ്പൊ മുന്നിൽ കാഞ്ഞാർ ടൗണിന്റെ വിദൂര കാഴ്ച.. അതൊരു ഒന്നൊന്നര കാഴ്ച തന്നെയാ...
ഉരുളൻ കല്ലായിരുന്നു ഞങ്ങളുടെ ലക്ഷ്യം.. അത് തേടി ആദ്യം വ്യൂ പോയന്റിലേക്ക്‌ പോയി! അവിടെയാണ് പോലീസിന്റെ വയർലെസ്സ് സ്റ്റേഷന്..

എട്ട് മണിക്ക് സുബഹി ആയ പോലീസ്കാരൻ,ടോർച്ച് അടിച്ച് പുറത്തേക്ക് വരുന്നു, വല്ലതും കാണണ്ടെ!! ലക്ഷ്യം തെറ്റി, ഉരുളൻകല്ല് അവിടെയല്ല!

താഴേക്ക് ഇറങ്ങി ലെഫ്സ്റ്റ് പിടിച്ചു! ദാണ്ടെ ഉരുളൻ കല്ല്.. അതിന്റെ മേലെകേറി കുറേ നേരം ഇരുന്നു!
സ്വയം മറന്നു കാറ്റും കോടയും ആസ്വദിച്ച്!
നേരത്തെ പറഞ്ഞ ഒന്നൊന്നര കാഴ്ചയും കണ്ട് ഒന്നൊന്നര മണിക്കൂർ അവിടങ്ങനെ ഇരുന്നു!

പണ്ടേതോ ഫോട്ടോയിൽ ആരോ പറഞ്ഞത് പോലെ..." ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ....." അതിന്റെ ഒരു ഭാഗം ഇവിടാ.. ബാക്കി ഞങ്ങടെ വാഗമണിലും ഇല്ലിക്കകല്ലിലും...! 😃

അവിസ്മരണീയമായിരിക്കുമെന്നുള്ളതിന് സംശയമില്ല. എല്ലാ കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന ഒരു അന്തരീക്ഷം സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് ക്ഷണിക്കും.

പൂഞ്ചിറയൊരുക്കുന്ന സുര്യോദയവും അസ്തമയവും അവിസ്മരണീയമാണ്. മറ്റൊരു പ്രദേശത്തിനു സമ്മാനിക്കാനാകാത്ത ഒരു അനുഭവമായിരിക്കും ഇലവീഴാപൂഞ്ചിറയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് അനുഭവിച്ചു തന്നെ അറിയണമെന്നുള്ളത് മറ്റൊരു സത്യവും.


പോയ വഴി: ഈരാറ്റുപേട്ട - ഇടമറുക് - മേലുകാവ് - മേലുകാവ്മറ്റം - ഇലവീഴാപൂഞ്ചിറ
വന്ന വഴി: ഇലവീഴാപൂഞ്ചിറ - മേച്ചാൽ - നെല്ലാപ്പാറ - മുന്നിലവ് - ഈരാറ്റുപേട്ട

Written By: Fayaz Muhammed

Image Gallary - :


ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ.
Read »

തണുപ്പും കോടയും ആസ്വദിക്കാന്‍ പോകാം ഇല്ലിക്കൽ മലയിലേക്ക്

പോകാം ഇല്ലിക്കൽ മലയിലേക്ക് ഒരു യാത്ര (a travel towards Illikkal Mala)

മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി കോടമഞ്ഞിന്‍ കുളിരുമായി ഒരിടം. ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവളുടെ പേര് ആണ് ഇല്ലിക്കല്‍. ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല്‌ എന്ന് ഇവള്‍ അറിയപ്പെടുന്നു. ഒരുപാട് കാലമായി മിനി ഹരി കൃഷണനും കുടുംബവും ഇവളെ ഒന്ന് അടുത്തറിയാന്‍ ആഗ്രഹിക്കുന്നു. തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴി യുള്ള യാത്ര അവിസ്മരണീയമാണ്. മേല്കാവ് അറിയില്ലേ. ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കിയ നാട്.

നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനിക തയുടെ യന്ത്ര കൈകള്‍ ഇതുവരെ കടന്നു വന്നിട്ടീല്ല. അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇവള്‍ ഇല്ലിക്കല്‍ കല്ല്‌ പച്ചപ്പിന്റെ ചേല ചുറ്റി ഒരു മണവാട്ടിയെ പോലെ. സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ കുന്നുകള്‍ കേരളത്തിന്റെ ടൂറിസം മാപ്പുകളില്‍ ഇടം പിടിക്കുന്നു. മൂന്നു നാല് കിലോ മീറ്റര്‍ കുത്തനെയുള്ള കയറ്റം കിതപ്പ് നല്‍കുന്നു എങ്കിലും ഇവളുടെ നെറുകയില്‍ എത്തിച്ചേരാന്‍ ഉള്ള ആവേശമാണ് നല്‍കുന്നത്.

ഈ സാഹസിക കുന്നു കയറ്റം തന്നെ ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

കോട്ടയം ജില്ലയിലാണ് ഇവളുടെ താമസം.ഇവള്‍ “ഇല്ലി ക്കല്‍ കല്ല്‌” സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയര ത്തിലുള്ള ഈ കുന്ന്, കാഴ്ച്ചകളുടെ പറുദീസയാണ്.ഇവിടെ എത്തിയാല്‍ കാഴ്ചകള്‍ ആയി കാഴ്ച പൂരമായി.

അനേകം ഹെയര്‍ പിന്‍ വളവുകളോട് കൂടിയ റോഡിലൂടെ ഉള്ള യാത്ര അതിലും ആനന്ദം. ഇല്ലിക്കല്‍ കല്ല് മൂന്നു പാറ ക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാ കൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് വലിയ പ്രയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെ ത്താന്‍ ആണ് പുതിയ പാത നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ സാഹസികത കൈമുതല്‍ ആയിട്ടുള്ള സഞ്ചാരികള്‍ കുത്തനെ ഉള്ള കയറ്റം തന്നെ തിരഞ്ഞു എടുക്കുന്നു.

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ളമലയാണ് ഇല്ലിക്കല്‍ കല്ല് എന്ന് പറയാം. മീനച്ചിലാറിന്‍റെ കുഞ്ഞോളങ്ങള്‍ ഇവി ടെയാണ്‌ തുടക്കം കുറിക്കുന്നത് എന്ന് മുന്‍ സഞ്ചാരികള്‍ പറ യുന്നു. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഇല്ലിക്കല്‍ കല്ല്‌ .മുകള്‍ പരപ്പില്‍ എത്തി ചേര്‍ന്നാല്‍ കാണുന്ന കാഴ്ചകള്‍ നേരില്‍ അനുഭവിച്ചറിയണം. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ മറ്റു മലകള്‍. അകലെ നേര്‍ വരയായി വെള്ളി കൊലുസ്സ് കെട്ടി ഒഴുക്കുന്ന അനേക നീര്‍ അരുവികള്‍. ഈ മലയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍ അത്യപൂര്‍വമായി കാണുന്ന നീലക്കൊടുവേലി ഉണ്ടെന്ന് താഴ്വരയില്‍ താമസിക്കുന്നവര്‍ വിശ്വസിക്കുന്നു. മീനച്ചില്‍ നദിയിലെ കുളിരില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ തളര്‍ച്ചയും വിട്ടൊഴിയു ന്നതിന്റെ.   രഹസ്യം നീല കൊടിവേലിയുടെ ഇലകളില്‍ തട്ടി വരുന്ന ജലം ആണെന്ന് പറയുന്നു. മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങ് കിഴക്കന്‍ ചക്രവാളത്തിലെ ഉദയവും പടിഞ്ഞാറന്‍ തീരത്തെ അസ്തമയവും കാണാം.  അറബി കടലിന്‍റെ വിദൂര കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെ ടുത്ത് കൂടുതല്‍ കാഴ്ചകള്‍ സമ്മാനിക്കും .

മൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല്‌ കാണുവാന്‍ ഉള്ള സഞ്ചാരികളുടെ അടങ്ങാത്ത ആവേശം ആണ് ഇവളെ കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കുന്നത്.

കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാലും ആകാശത്തോടൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ഇല്ലി ക്കല്‍ മല കാണാം.

അവഗണന ഏറ്റു വാങ്ങിയ ഇന്നിവള്‍ക്ക് പത്തര മാറ്റ് ഉണ്ട്. മലമുകളിലേക്ക് കാറെത്തുന്ന ആധുനിക വഴിയായി. പുതുതായി രൂപം ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, വാഗമണ്‍, തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തി വിനോദ സഞ്ചാരം കൂടുതല്‍ ജന കീയം ആക്കിയതോടെ കൂടുതല്‍ ആളുകള്‍ ഇല്ലിക്കല്‍ കല്ല്‌ കീഴടക്കാന്‍ എത്തി തുടങ്ങി .

തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട്

Written By: Ivan Jose

Image Gallary - :


പോകാം ഇല്ലിക്കൽ മലയിലേക്ക് ഒരു യാത്ര (a travel towards Illikkal Mala)
Read »

August 16, 2017

വാഗമണ്‍ - പ്രകൃതിയുടെ വരദാനം

മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കുന്ന വാഗമൺ
By: Zubair Udma
ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി.
 യാത്ര എന്നത് ഒരു തരം ലഹരിയാണ്. അതെ മനസ്സിനും ശരീരത്തിനും സമൂഹത്തിനും ദോഷം വരുത്താത്ത ലഹരി. അതും ഇഷ്ടപ്പെട്ടവരുടെ കൂടെയാകുമ്പോഴോ അതിലേറെ മുധുരിതം. അർദ്ധ രാത്രിയുടെ അന്തിയാമത്തിൽ കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി ഞങ്ങൾ അഞ്ചു പേർ യാത്ര തുടങ്ങി. കാറിൽ ആയിരുന്നു യാത്ര. പ്രവാസികളും ജീവ കാരുണ്യ രംഗം തങ്ങളുടെ കർമ്മ രംഗമാക്കി മാറ്റിയ ജലാൽ തായൽ, നിസാം കാജ, സാദിഖ് സാദി, നാട്ടിൽ ജെ സി ബി വർക്കുകൾ നടത്തുന്ന ശറഫു എന്നിവരായിരുന്നു സഹ യാത്രികർ. കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് യാത്ര തുടർന്നു.

 പ്രഭാതമാവുമ്പോഴേക്കും മലബാർ പിന്നിട്ടു. ഒരു 8 മണി ആകുമ്പോഴേയ്ക്കും അങ്കമാലി എത്തിച്ചേർന്നു. പ്രഭാത കൃത്യങ്ങളൊക്കെ നടത്തി ഭക്ഷണവും കഴിച്ചു വാഗമൺ ലക്ഷ്യമാക്കി യാത്ര തുടര്ന്നു. പെരുമ്പാവൂർ - മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാർ - വാഗമൺ ഇതായിരുന്നു റൂട്ട്.
 തൊടുപുഴ കഴിഞ്ഞതോട് കൂടി കാലാവസ്ഥയിൽ മാറ്റം വന്നു. മഴ നിഴൽ പ്രദേശം പോലെ സൂര്യ വെളിച്ചം കടന്നു വരാൻ മടിക്കുമ്പോലെയുള്ള കാലാവസ്ഥ. കാഞ്ഞാറിൽ നിന്നും വാഗമൺ ചുരം കയറുമ്പോഴേക്കും മഴയും മഞ്ഞും കൂട്ടിനെത്തി. അത് വരെ രസികന്മാരായ ജലാലിന്റെയും സാദിക്കിന്റെയും തമാശകൾ ആസ്വദിച്ചു കൊണ്ടിരുന്ന എല്ലാവരും പ്രകൃതിയുടെ മായ കാഴ്ചകളിലേക്ക് വഴുതി വീണു.
 ഇടുങ്ങിയ പാത. പാതയ്ക്ക് ഇടതു വശം അഗാധമായ കൊക്കയും നഗ്ന നേത്രങ്ങൾ കൊണ്ട് എത്തിച്ചേരനാവാത്ത വിധമുള്ള ദൂരക്കാഴ്ചയും വലതു ഭാഗത്ത് കുന്നും മലയും. കുന്നുകൾക്കിടയിലൂടെ മഴക്കാലത്ത് ജനിക്കുകയും വേനൽക്കാലത്ത് മരിക്കുകയും ചെയ്യുന്ന കുഞ്ഞു കുഞ്ഞു അരുവികൾ കാഴ്ച്ചകൾക്ക് വർണ്ണമേറുന്നു. മഞ്ഞും മഴയും പ്രകൃതിയുടെ ഭാവ ഭേദങ്ങളും ഒക്കെ കണ്ടു കൊണ്ട് ഞങ്ങൾ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് പ്രവേശിച്ചു. പേര് പോലെ തന്നെ സ്വപ്ന സുന്ദരമായ മൊട്ടക്കുന്നുകളും താഴ്വാരങ്ങളും ഒക്കെയായി സുന്ദരിയാണ് വാഗമൺ. ഞങ്ങൾ മൊട്ട കുന്നിനു അടുത്തായി ഒരു റൂം തരപ്പെടുത്തി. 5 പേർക്ക് 1000 രൂപയ്ക്ക് തരക്കേടില്ലാത്ത ഒരു റൂം. അവരുടെ തന്നെ താഴെയുള്ള ഹോട്ടലിൽ നിന്നും ഊണും കഴിച്ചു ഒന്ന് ഫ്രഷ് ആയി കുറച്ചു വിശ്രമിച്ചു കൊണ്ടു ഞങ്ങൾ കാഴ്ചകൾ കാണാൻ പുറത്തിറങ്ങി.
 ഞങ്ങളുടെ ആദ്യ ലക്‌ഷ്യം തങ്ങൾ പാറയാണ്, ഋതു ഭേദങ്ങൾ മാറി മറയുന്നു. മഴയും കോടയും വന്നും പോയിക്കൊണ്ടിരിക്കുന്നു. ഇടക്ക് വെയിൽ കയറി വരുന്നു. ഞങ്ങൾ തങ്ങൾ പാറയുടെ അടിയിൽ എത്തി. വണ്ടി അവിടെ പാർക്ക് ചെയ്തു. മഴ നനയാനും കാമറ പൊതിയാനും ഒക്കെയുള്ള സംവിധാനവും ആയിട്ടായിരുന്നു ഞങ്ങളുടെ പോക്ക്. തങ്ങൾ പാറ എന്ന് പറയുന്ന സ്ഥലം ഒരു മലയുടെ മുകളിൽ ആണ്. അവിടെ ഒരു ഷെയ്ഖ് ഫരീദുദ്ധീൻ എന്ന് പറയുന്ന ഒരു സാത്ഥ്വികൻ അന്ത്യ വിശ്രമം കൊള്ളുന്നു എന്നാണു പറയപ്പെടുന്നത്. ദർഗ കാണാൻ ആയും അതിലുപരി ആ കുന്നിൻ മുകളിൽ നിന്നും നോക്കെത്താ ദൂരത്തോളം കാഴ്ചകളുടെ പറുദീസയും തന്നെയാണ് ആ കുന്നിന്മുകൾ.
 ജാതി മത ഭേദമന്യേ കഠിനമായ കയറ്റവും ഇറക്കവും വക വെക്കാതെ പ്രകൃതിയുടെ കയ്യൊപ്പ് ചാർത്തിയ ഈ പ്രദേശത്തേക്ക് കടന്നു വരുന്നുണ്ട്. കോട മഞ്ഞും മഴയും മാറി മാറി വരുന്നു. കൂട്ടിനു മന്ദ മാരുതനും. പ്രകൃതിയുടെ നിറചാർത്തുകൾ കോർത്തിണക്കിയ കാഴ്ചയുടെ വസന്തങ്ങൾ വിരിയിച്ച ആ സായാഹ്നത്തെ ഇരുട്ട് കീഴടക്കിയപ്പോൾ ഞങ്ങൾ മലയിറങ്ങി. 
 മഞ്ഞു മൂടിയ ഇരുൾ വഴികളിലൂടെ ഞങ്ങൾ താമസ സ്ഥലത്തേക്ക് നീങ്ങി. ഭക്ഷണം കഴിച്ചു. റൂമിലേക്ക് മടങ്ങി. എല്ലാവരും കുളിച്ചു ഫ്രഷ് ആയി. മുറിയുടെ വാതിൽ തുറന്നു വച്ച് പുറത്ത് പെയ്യുന്ന മഴയുടെ ആർദ്ര സംഗീതം ആസ്വദിച്ചു. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന തണുപ്പുണ്ടായിട്ടും ഞങ്ങൾ ആ ഇരുൾ വീണ മഞ്ഞും മഴയും പെയ്യുന്ന ആ രാത്രി ആസ്വദിച്ചു. കൂട്ടിനു പഴയ കാല പാട്ടുകളൊക്കെയായി ഞങ്ങൾ നിദ്രയിലേക്ക് വഴുതി വീണു. പിറ്റേ ദിവസം അതി രാവിലെ തന്നെ ഉണർന്നു. എല്ലാവരെയും ഉണർത്തി പ്രഭാത കർമ്മങ്ങളും പ്രാർത്ഥനയും കഴിഞ്ഞു അത് രാവിലെ തന്നെ പൈൻ വാലി ലക്ഷ്യമാക്കി നീങ്ങി. ഇട തൂർന്നു നിൽക്കുന്ന പൈൻ മരങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. സൂര്യപ്രകാശം കടക്കാത്ത ഇരുൾ വീണ നിഴൽ പ്രദേശമായ പൈൻ വാലിയുടെ സൗന്ദര്യം പറഞ്ഞറിയിക്കുക പ്രയാസമാണ്. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു പ്രഭാത ഭക്ഷണവും കഴിച്ചു വാഗമണ്ണിന്റെ തിലകക്കുറിയായ മൊട്ടക്കുന്നുകൾ ലക്ഷ്യമാക്കി നീങ്ങി കൗണ്ടറിൽ നിന്നും ടിക്കറ്റും എടുത്ത് മൊട്ടക്കുന്നിൽ കയാറുമ്പോഴേക്കും മഴ തകർത്ത് പെയ്യുന്നു.
മഞ്ഞും മഴയും തമ്മിൽ പ്രണയിക്കുന്ന സുന്ദരമായ കാഴ്ചയും അനുഭൂതിയും..... മൊട്ടക്കുന്നുകൾക്ക് വെള്ളി പട്ടു പുടവ അണിയിച്ചത് പോലെ കോട മഞ്ഞും വശം ചുറ്റി നിൽക്കുകയാണ്. മഴയെ വക വെക്കാതെ മൊട്ടക്കുന്നിന് സമീപത്തെ ചെറിയ തടാകത്തിൽ അൽപ സമയം ചിലവഴിച്ചു. ബോട്ടിങ്ങിനും റഫ്റ്റിംഗിനും സൗകര്യമുണ്ട്. താല്പര്യമുള്ളവർക്ക് ആവാം...... 
തിരിച്ചു ഇറങ്ങും നേരം പരസ്പരം കാണാനാവാത്ത വിധം കാമറ ഫോക്കസ് ചെയ്യാൻ പോലും പറ്റാത്ത വിധം കോടമഞ്ഞു മൊട്ടക്കുന്നുകളെ ആവരണം ചെയ്തിരിക്കുകയായിരുന്നു.
 കുരിശു മല ആയിരുന്നു അടുത്ത ലഖ്‌ഷ്യം. ക്രിസ്തീയ ആത്മീയത നിറഞ്ഞു നിൽക്കുന്ന ആ പ്രദേശവും കാഴ്ചകൾക്ക് വസന്തമേകുന്ന ഒരു പറുദീസ തന്നെയാണ് കുരിശു മലയും പരിസരവും. തൊട്ടടുത്താണ് മുരുകൻ മലയും. കണ്ണിനും മനസ്സിനും വിരുന്നൂട്ടിയ വാഗമണ്ണിനോട് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ ലക്ഷ്യമാക്കി നീങ്ങി...

Image Gallary - :Read »

കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര

കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര...

മഞ്ഞുമൂടി കിടക്കുന്ന മല നിരകളിലേക്ക് ഒരു യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര...

 പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക്‌ തന്നെ വരണം.
 

ഊട്ടിക്ക്‌ പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക്‌ പകരമാവാന്‍ ഊട്ടിക്കോ ആവില്ല. യാത്രയുടെ ആനന്ദം രണ്ടിടങ്ങളിലും വ്യത്യസ്‌തമാണ്‌ എന്നതു തന്നെ കാരണം. പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി.. തേയില, കാപ്പിത്തോട്ടങ്ങളും പിന്നെ കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞതാണ് നെല്ലിയാമ്പതി. യാത്രയ്ക്കിടെ പാലക്കാടന്‍ കാറ്റ് ഓടിയെത്തുമ്പോള്‍ മനസിന് വല്ലാത്ത കുളിര്‍മയായിരിക്കും...

നമ്മുടെ നാടിന്റെ മനോഹാരിത വിളിച്ചോതുന്ന സ്ഥലങ്ങളാണ് ഈ യാത്രയിലുടനീളം ഉള്ളത്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാരകേന്ദ്രമാണ് നെല്ലിയാമ്പതി.

 നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുളള യാത്ര അതിമനോഹരം തന്നെയാണ്. നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതി വരെ 44 കിലോമീറ്റര്‍ ദൂരമുണ്ട്. ഹെയര്‍പിന്‍ വളവുകള്‍ കയറി മലനിരകളുടെ ഉച്ചിയിലേക്ക്. കോടമഞ്ഞു മൂടിയ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്.

ബോട്ടിംഗ് സൗകര്യമുളള പോത്തുണ്ടി ഡാമാണ് മറ്റൊരു ആകര്‍ഷണം. നെല്ലിയാമ്പതിയിലെ ആദ്യത്തെ പട്ടണമാണ് കൈകാട്ടി. നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണിത്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം. നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ് അണക്കെട്ട്. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാണ് യാത്ര. 

കൈകാട്ടിക്ക് സമീപത്താണ് കേശവന്‍പാറ. ഇവിടെ നിന്നു നോക്കിയാല്‍ താഴ്‌വാരം മടക്കുകളായി പരന്നുകിടക്കുന്നതു കാണാം. ഇവിടത്തെ തെയില തോട്ടങ്ങളിലൂടെ ആസ്വദിച്ച് യാത്ര ചെയ്യാന്‍ ഒരു സുഖമാണ്. ഒരു വെക്കേഷന്‍ യാത്ര തിരിക്കാന്‍ പോകുമ്പോള്‍ അത് നെല്ലിയാമ്പതി പോലുള്ള സ്ഥലത്തേക്കാണെങ്കില്‍ യാത്ര കൂടുതല്‍ ഹൃദ്യമാകും.

പാലക്കാട് ആണ് നെല്ലിയാമ്പതിക്ക് ഏറ്റവും അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെ കോയമ്പത്തൂര്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പാലക്കാട്ടു നിന്ന് നെല്ലിയാമ്പതിക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുണ്ട്. സ്വകാര്യയാത്രക്കാര്‍ക്ക് ദുര്‍ഘടം പിടിച്ച മലമ്പാതകള്‍ ആയതിനാല്‍ ജീപ്പ് ആണ് ഉത്തമം.

Image Gallary - :Read »

August 11, 2017

കോടമഞ്ഞിൻ താഴ്‌വരയിലൂടെ കക്കയം യാത്ര

കോടമഞ്ഞിൻ താഴ്‌വരയിലൂടെ കക്കയം യാത്ര മലബാറിന്റെ മൊഞ്ചത്തിയായി കക്കയം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോഴിക്കോട്ടെ കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ട് കോടമഞ്ഞിൻ താഴ്‌വരയിലൂടെ ഒരു കക്കയം യാത്ര. കോഴിക്കോട് ജില്ലയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം.. അനുനിമിഷം മാറുന്ന കാലാവസ്ഥയാണ് പ്രത്യേകത. നോക്കി നിൽക്കെ വെയിൽപോയി മഴയെത്തും, തൊട്ടുപിന്നാലെ കാടിറങ്ങിയെത്തുന്ന കോടമഞ്ഞിന്റെ പുതപ്പണിയും മലബാറിന്റെ ഈ മൊഞ്ചത്തി. കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം... സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജൻ സ്മാരക പ്രതിമയും കാണാം.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് നടത്തപ്പെടുന്നുണ്ട്.. വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയൻറുകളും യാത്രയെ സമ്പന്നമാക്കന്നു. കക്കയം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ. യാത്ര ബൈക്കിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കക്കയം ടൗൺ വിട്ടാൽ 10 Km കാട്ടിനുള്ളിലൂടെയുളള യാത്രയാണ്. ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തുക. മടക്കയാത്രയിൽ കരിയാത്തുംപാറയിലെ കക്കയം വാലിയിൽ വെള്ളക്കെട്ടുകളും, കാലംകാത്തുവച്ച മരശേഷിപ്പുകളുമുള്ള കക്കയത്തിന്‍റെ സൗന്ദര്യകാഴ്ചകൾ കാണാതെ പോരാനായില്ല. റൂട്ട് - ബാലുശ്ശേരി – എസ്റ്റേറ്റ്‌ മുക്ക് - തലയാട് – കക്കയം – കക്കയം ഡാം സൈറ്റ്. 
How could you feel when nature is presenting its best before you when you are not expecting that? Sometimes it leaves you speechless,or make you frustrated because your DSLR cam can't collect those freezing moments!
Me and Shafaf went to Kakkyam last week. It is not just the dam but a gorgeous waterfalls and a cliff that adds splendor to this deep forest area. When you climbing the narrow hill road you feel the forest getting denser and almost forming a canopy over you ,cutting off light by a certain amount as you walk to that spot. The fog was just falling on us! 
 The sweet sound of water streams and beauty of forest keeps you calm. On the way we witnessed a birthday celebration midst of misty green forest and they were kind enough to pose some photos for us. Thank you dudes.
 Kakkayam is situated 50 kms away from Calicut. The dam sight and the waterfall are 14 kms away from the Kakkayam Town. One can approach through Calicut- Balusseri route, Thalayad- Perambra route and from Kurachundu- Kallunode road. The nearest airport is Karipur International Airport and nearest Railway Station is Kozhikode Railway station.
Written By: Shihab Mecheri
 

Image Gallary - :Read »

August 8, 2017

പ്രക്യതി ഒരുക്കിയ സുന്ദര നിമിഷങ്ങളിലൂടെ മലപ്പുറത്തിന്റെ ചെക്കുന്ന് മലയിൽ

"കോടമഞ്ഞും മഴയും...പ്രക്യതി ഒരുക്കിയ സുന്ദര നിമിഷങ്ങളിലൂടെ മലപ്പുറത്തിന്റെ ചെക്കുന്ന് മലയിൽ"

അതിസാഹസികത ഇഷ്ടപ്പെടുന്നവർക്ക് അരീക്കോട് - ഒതായി അടുത്തുള്ള ചെക്കുന്നു മല കാണാൻ പോവാം. ചെങ്കുത്തായ വഴിയിലൂടെ കഷ്ടപ്പെട്ട് കയറിയാലും ഏറ്റവും മുകളിലുള്ള ദൃശ്യ ഭംഗി കാണുമ്പോൾ കയറിയ ക്ഷീണം മാറിക്കിട്ടും. അടുത്തുള്ള കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിൽ കുളിക്കുകയുമാവാം.കോടയും കുളിരും..

അപ്പോഴേക്കും പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയെത്തിക്കഴിഞ്ഞിരുന്നു. അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ കാഴ്ചകൾ ചെക്കുന്നിനെ പ്രിയപ്പെട്ടതാക്കി. വർണ്ണിക്കുന്നതിലും അപ്പുറമായിരുന്നു അത്... ചെക്കുന്ന് സൗന്ദര്യം ആവോളം നുകർന്ന് മനസ്സില്ലാ മനസ്സോടെ ഉച്ചക്ക് കൊല്ലൻ കൊല്ലി വെള്ളച്ചാട്ടം ലക്ഷ്യമാക്കി മലയിറങ്ങി.

മലപ്പുറം ജില്ലയില്‍ അരീക്കോട് ഒതായി റൂട്ടിലാണ് ചെക്കുന്ന്. മറുവശം വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളാണ്. മയിലാടിയടക്കമുള്ള ആദിവാസി കോളനികള്‍ മലയിലുണ്ട്. ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ശൈഖ് ഈ മലയില്‍ ഒളിച്ചിരുന്നുവത്രേ! ശൈഖ് ഒളിച്ച / താമസിച്ച കുന്ന് ശൈഖ് കുന്നും പിന്നീട് ചെക്കുന്നും ആയി. ഈ ശൈഖിന്റെ സമ്പാദ്യം മലയില്‍ ഒരു കുളത്തില്‍ ഭൂതങ്ങളുടെ കാവലില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇവിടുത്തെ മുത്തശ്ശിക്കഥ.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ചെക്കുന്നിന്റെ താഴ്വാരത്തെ കൊല്ലം കൊല്ലി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്. വര്‍ഷത്തില്‍ ഒരാളെങ്കിലും ഇവിടെ വച്ച് മരണമടയുന്നതു കൊണ്ടാണ് അപകടകരമായ വെള്ളച്ചാട്ടത്തിന് കൊല്ലം കൊല്ലി എന്ന് പേര് വന്നത്!

Written By: റഹൂഫ് കാവുങ്ങൽ

Image Gallary - :Read »

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN